Home >> Resources >> Gallery >> Prayer Drive @ AG Vizhavoor

IMAGE GALLERY
Prayer Drive @ AG Vizhavoor

എ. ജി. മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡിസ്ട്രിക്ട് പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും നേതൃത്വത്തില്‍ 2025 ഡിസംബര്‍ 1 മുതല്‍ 13 വരെ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ നടന്ന പ്രാര്‍ത്ഥനായാത്ര ഡിസംബര്‍ 2-ന് വൈകുന്നേരം വിഴവൂര്‍ സഭയില്‍ എത്തിച്ചേര്‍ന്നു. സൂപ്രണ്ട് പാസ്റ്റര്‍ ടി. ജെ. സാമുവലും പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റ് കണ്‍വീനര്‍ പാസ്റ്റര്‍ ജോമോന്‍ കുരുവിളയും സഭയില്‍ നടന്ന മീറ്റിംഗിന് നേതൃത്വം നല്‍കി. തിരുവനന്തപുരം ഈസ്റ്റ് സെക്ഷന്‍ പ്രസ്ബിറ്റര്‍ പാസ്റ്റര്‍ പി. ഡി. ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. 22 പേരടങ്ങുന്ന ടീം മലയാളം ഡിസ്ട്രിക്ടിന് സ്പോണ്‍സറായി ലഭിച്ച പുതിയ ബസ്സിലായിരുന്നു ഈ പര്യടനം നടത്തിയത്. 2-ാം തീയതി വൈകുന്നേരം 6 മുതല്‍ 9 വരെ സഭയില്‍ നടന്ന മീറ്റിംഗില്‍ ദക്ഷിണമേഖലയിലെ അനേകം ദൈവമക്കള്‍ പങ്കെടുത്തു. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജുകുമാര്‍ ഡി. വി. യും ഈ പ്രാര്‍ത്ഥനാ ടീമില്‍ അംഗമായിരുന്നു. കടന്നു വന്ന അതിഥികള്‍ക്ക് സഭയില്‍ നിന്നും ഭക്ഷണവും സഭയിലെ വിവിധ ഭവനങ്ങളില്‍ താമസവും ഒരുക്കിയിരുന്നു.

Total images in this album : 44 | Click on the image to zoom it